ദുബായ്: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് ദുബായിലെ സ്കൂളുകളുടെ അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ മെയ് 8 വരെയാണ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി അവധി പ്രഖ്യാപിച്ചിട്ടുളളത്. ഇത്തവണ മെയ് രണ്ടിന് ഈദ് ആയിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. യുഎഇയുടെ ചാന്ദ്ര നിരീക്ഷണ സമിതി യോഗം ചേർന്നാണ് മാസപ്പിറവി സ്ഥിരീകരിക്കുക.