അലൈനിലും അബുദബിയിലും മഴ

അലൈനിലും അബുദബിയിലും മഴ

യുഎഇ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച മഴ ലഭിച്ചു. വിവിധ എമിറേറ്റുകളില്‍ പൊടിക്കാറ്റടിക്കാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അലൈന്‍ അബുദബി ദുബായ് എന്നിവിടങ്ങളില്‍ അന്തരീക്ഷം മേഘാവൃതമാണ്. 

 കാഴ്ച പരിധി കുറയാനുളള സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദുബായ്, അലൈന്‍, അബുദബി, ഷാ‍ർജ, ഫുജൈറ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. ഈ വാരത്തില്‍ ഇനിയും മഴപ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.