യുഎഇ: രാജ്യത്ത് വ്യാഴാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ക്ലൗഡ് സീഡിംഗ് നടത്തിയതിന്‍റെ ഫലമായി മേഘങ്ങള്‍ രൂപപ്പെടാനുളള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പിന്തുടരണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ഉച്ചക്ക് ശേഷം മഴ പെയ്തേക്കും. രാജ്യം ചൂട് കാലാവസ്ഥയിലേക്ക് മാറുകയാണ്.നേരിയ കാറ്റ് വീശും. പൊടിയും മണലും അന്തരീക്ഷത്തില്‍ നിറഞ്ഞ് കാഴ്ച പരിധി കുറയാനുളള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.