കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശികളായ നവീന്‍(15), അമല്‍ (15) എന്നിവരാണ് മരിച്ചത്. കോട്ടയം പേരൂര്‍ പള്ളിക്കുന്നേല്‍ കടവില്‍ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.
മറ്റ് രണ്ട് സുഹൃത്തക്കളോടൊപ്പമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. കാല്‍വഴുതി വീണ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചുവെങ്കിലും കരയ്ക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.