അല്‍ ഹോസന്‍ ഗ്രീന്‍ പാസ് കാലാവധി ദീർഘിപ്പിച്ചു

അല്‍ ഹോസന്‍ ഗ്രീന്‍ പാസ് കാലാവധി ദീർഘിപ്പിച്ചു


യുഎഇ:  അബുദബിയില്‍ അല്‍ ഹോസനിലെ ഗ്രീന്‍പാസ് കാലാവധി ദീർഘിപ്പിച്ചു. വാക്സിനെടുത്തവർക്ക് 14 ദിവസത്തില്‍ നിന്ന് 30 ദിവസമായാണ് കാലാവധി കൂട്ടിയിട്ടുളളത്.

എല്ലാ വാണിജ്യ പരിപാടികളിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പരിപാടികളിലും 100 ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഡോർ മേഖലകളില്‍ മാസ്ക് ധരിക്കണമെെന്നുളളത് നിർബന്ധമാണ്. പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നിയന്ത്രണങ്ങളില്‍ വരുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.