യുഎഇ: ഈദ് അവധി ദിനങ്ങളില്‍ വിവിധ എമിറേറ്റുകളില്‍ സൗജന്യപാർക്കിംഗ് പ്രഖ്യാപിച്ചു. ദുബായില്‍ 7 ദിവസം പാർക്കിംഗ് സൗജന്യമായിരിക്കുമെന്നു ആർടിഎ അറിയിച്ചു. ഏപ്രിൽ 30 മുതൽ മെയ് 6 വരെ മൾട്ടി ലെവൽ പാർക്കിംഗ് ഒഴികെ ഉള്ള ഇടങ്ങളിൽ പാർക്കിംഗ് സൗജന്യമായിരിക്കും.
ഉപഭോക്തൃസേവന കേന്ദ്രങ്ങൾക്ക് ഏപ്രിൽ 30 മുതൽ മേയ് എട്ടു വരെ അവധിയാണ്. മെയ് 9 ന് വീണ്ടും പ്രവർത്തനം ആരംഭിക്കും.
ഷാർജയില്‍ അഞ്ചു ദിവസാണ് പാർക്കിങ് സൗജന്യം. ഈദ് മുതൽ മേയ് അഞ്ചു വരെയാണ് ഷാർജയിൽ ഇളവ്. എമിറേറ്റില്‍ എല്ലാ ദിവസവും പാർക്കിംഗ് ഫീസ് ഈടാക്കുന്ന ഇടങ്ങളില്‍ ഇളവ് ലഭ്യമാകില്ല.
അജ്മാനില്‍ ഏപ്രിൽ 30 ശനിയാഴ്ച മുതൽ മേയ് ആറു വെള്ളി വരെയുള്ള ദിവസങ്ങളിലായിരിക്കും സൗജന്യമെന്ന് അധികൃതർ അറിയിച്ചു.