ഈദുല്‍ ഫിത്‍ർ യുഎഇ ചാന്ദ്ര നിരീക്ഷണകമ്മിറ്റി യോഗം നാളെ ചേരും

ഈദുല്‍ ഫിത്‍ർ യുഎഇ ചാന്ദ്ര നിരീക്ഷണകമ്മിറ്റി യോഗം നാളെ ചേരും

യുഎഇ: ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ യുഎഇയിലെ ചാന്ദ്രനിരീക്ഷണകമ്മിറ്റി നാളെ യോഗം ചേരും. മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് രാജ്യത്തുളളവരോട് ചാന്ദ്രനിരീക്ഷണസമിതി ആഹ്വാനം ചെയ്തു. നാളെ മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ ഞായറാഴ്ച റമദാന്‍ 30 പൂർത്തിയാക്കി മെയ് 2 നായിരിക്കും ഈദുല്‍ ഫിത്ർ.

ഈദ് പ്രത്യേകപ്രാർത്ഥനയ്ക്കായി രാജ്യത്തെ പളളികളില്‍ ഒരുക്കങ്ങള്‍ പൂർത്തിയാക്കി. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങളിലും രാജ്യം ഇളവ് നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.