യുഎഇ: രാജ്യത്ത് മെയ് മാസത്തില്‍ ഇന്ധന വില കുറയും. സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 74 ഫില്‍സില്‍ നിന്ന് 3 ദിർഹം 66 ഫില്‍സായി കുറയും. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 62 ഫില്‍സില്‍ നിന്ന് 3 ദിർഹം 55 ഫില്‍സായും ഇപ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 55 ഫില്‍സില്‍ നിന്ന് 3 ദിർഹം 48 ഫില്‍സായും താഴ്ന്നു.
എന്നാല്‍ ഡീസല്‍ വില നേരിയ തോതില്‍ ഉയർന്നു. ലിറ്ററിന് 4 ദിർഹം 02 ഫില്‍സില്‍ നിന്ന് മെയ് മാസത്തില്‍ 4 ദിർഹം 08 ഫില്‍സായി ഉയർന്നു.