പീഡനക്കേസ്; വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം, പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം

പീഡനക്കേസ്; വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം, പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നീക്കം

കൊച്ചി: പീഡനക്കേസില്‍ വിജയ് ബാബുവിനെ ഇന്ത്യയിലെത്തിക്കാന്‍ പൊലീസ് നീക്കം തുടങ്ങി. പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

നടന്റെ ഫ്ലാറ്റും വീടുമടക്കം പൊലീസ് പരിശോധിച്ചിരുന്നു. വിജയ് ബാബു ദുബായിലാണ് ഉള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നടന്‍ പലവട്ടം പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച്‌ ഈ മാസം ഇരുപത്തിരണ്ടിനാണ് യുവനടി പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണം നടക്കുന്നതിനിടെ ഇരുപത്തിനാലിനാണ് വിജയ് ബാബു ബംഗളൂരു വഴി ദുബായിലേക്ക് കടന്നത്.
നടനെതിരെ മീടു ആരോപണവുമായി മറ്റൊരു യുവതി ഇന്നലെ രംഗത്തെത്തിയിരുന്നു. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.