യുവ നടിക്കെതിരായ പീഡന പരാതി: വിജയ് ബാബുവിനെതിരെ അടിയന്തര നടപടി; നിയമോപദേശം തേടി അമ്മ സംഘടന

 യുവ നടിക്കെതിരായ പീഡന പരാതി: വിജയ് ബാബുവിനെതിരെ അടിയന്തര നടപടി; നിയമോപദേശം തേടി അമ്മ സംഘടന

കൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവിന് എതിരായ കേസില്‍ നിയമോപദേശം തേടി അഭിനേതാക്കളുടെ സംഘടനയായ അമ്മ. വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റേണല്‍ കമ്മിറ്റി അമ്മ എക്‌സിക്യൂട്ടീവിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. നിയമോപദേശം കൂടി കിട്ടിയശേഷമായിരിക്കും നടപടി എടുക്കുക.

നിലവില്‍ വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് അമ്മയുടെ അടിയന്തര നടപടി. 'അമ്മ' അവെയ്ലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പീഡനക്കേസില്‍ സിനിമാ താരങ്ങളില്‍നിന്ന് ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ്  യോഗം. അമ്മ എക്‌സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.