കോൺഗ്രസ് അംഗമായി തുടരും; എൻസിപിയിലേക്കോ സിപിഐഎമ്മിലേക്കോ ഇല്ലെന്ന് കെ. വി തോമസ്

കോൺഗ്രസ് അംഗമായി തുടരും; എൻസിപിയിലേക്കോ സിപിഐഎമ്മിലേക്കോ ഇല്ലെന്ന് കെ. വി തോമസ്

തിരുവനന്തപുരം: കോൺഗ്രസ് അംഗമായി തുടരുമെന്ന് കെ.വി തോമസ്. എൻസിപിയിലേക്കോ സിപിഐഎമ്മിലേക്കോ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു.

ക്ഷണം സ്നേഹപൂർവം നിരസിക്കുന്നു. രണ്ട് പാർട്ടികളിലേക്കുമില്ല. കോൺഗ്രസിൽ നിൽക്കാൻ കെപിസിസി അധ്യക്ഷൻ്റെ പോലും അനുമതി ആവശ്യമില്ല. കാരണം കോൺഗ്രസ് ഒരു ബഹുജന മുന്നേറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സെമി കേഡർ സംവിധാനത്തിലേക്ക് കോൺഗ്രസിനെ കൊണ്ടുപോകാനുള്ള ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷൻ്റെ നീക്കമൊന്നും വിജയിക്കില്ല. ഇത് പൂർണ പരാജയമാണ്. കാരണം സെമി കേഡറോ കേഡറോ ആവണമെങ്കിൽ ആളുകൾക്ക് സിപിഐഎമിലേക്ക് പോയാൽ മതിയെന്ന് തോമസ് പറഞ്ഞു.

കോൺഗ്രസ് ജനാധിപത്യമുള്ള ഒരു പാർട്ടിയാണ്. ഒരു ബഹുജന മുന്നേറ്റമാണ്. തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുമോ എന്ന് ഇപ്പോൾ പറയാനാവില്ല. സംസ്ഥാനത്തിൻ്റെ വികസനത്തിനൊപ്പം നിൽക്കുമെന്നും കെ. വി തോമസ് കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.