ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഇടുക്കിയില്‍ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ഇടുക്കിയില്‍ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

ഇടുക്കി: നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി ഒമ്പതുവയസുകാരന്‍ മരിച്ചു. പാറത്തോട് കോളനിയിലെ സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്.

കുട്ടി അപസ്മാര രോഗിയായിരുന്നു. ഒരു വയസ് മുതല്‍ കുട്ടി അപസ്മാരത്തിന് ചികിത്സ തേടിയിരുന്നു. ഇന്നലെ രാത്രി പൊറോട്ട അടക്കം ഭക്ഷണ വസ്തുക്കള്‍ കഴിക്കാന്‍ നല്‍കിയിരുന്നു.

ഇന്ന് രാവിലെ ആറോടെ കുട്ടി ശര്‍ദ്ദിക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യുകയായിരുന്നു.
ഇതോടെ സന്തോഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.