കൊച്ചി: ബലാത്സംഗ പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് താരസംഘടനയായ 'അമ്മ' വിശദീകരണം തേടി. തുടര്‍ നടപടി ചര്‍ച്ച ചെയ്യാന്‍ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. വിജയ് ബാബുവിന്റെ വിശദീകരണം എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍നടപടികളെക്കുറിച്ച് സംഘടന നിയമോപദേശം തേടിയിട്ടുണ്ട്.
പീഡന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരായ നടപടി സ്വീകരിക്കുന്നതില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. വിജയ് ബാബുവിന് എതിരെ നടപടി വേണമെന്നാണ് സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാര്‍.
ഇന്ന് വൈകുന്നേരത്തോടെയാണ് അമ്മ യോഗം ചേരുന്നത്. വിജയ് ബാബുവിന്റെ വിശദീകരണം സംഘടന തേടിയിരുന്നു. വിജയ് ബാബുവിന്റെ വിശദീകരണം അംഗങ്ങളെ അറിയിച്ചതിന് ശേഷമാവും നടപടി ചര്‍ച്ച ചെയ്യുക. ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു.