പി.സി ജോര്‍ജിന് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച കോട്ടയത്ത് വന്‍ സ്വീകരണം

പി.സി ജോര്‍ജിന് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച കോട്ടയത്ത് വന്‍ സ്വീകരണം

കോട്ടയം: മത വിദ്വേഷം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ എംഎല്‍എ പി.സി ജോര്‍ജിന് കോട്ടയത്ത് ചൊവ്വാഴ്ച്ച സ്വീകരണം. വിവിധ ക്രൈസ്തവ സംഘടനകളുടെയും പൗര സമിതിയുടെയും നേതൃത്വത്തില്‍ കോട്ടയം ടൗണില്‍ വച്ചാണ് സ്വീകരണം നല്‍കുന്നത്.

ചൊവ്വാഴ്ച്ച നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഞായറാഴ്ച്ച പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് പോലീസ് പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്.

മത വിദ്വേഷം പ്രസംഗങ്ങള്‍ നടത്തിയ ഇസ്ലാമിക നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ പോലും തയാറാകാതിരുന്ന പോലീസ് പി.സി ജോര്‍ജിനെ മാത്രം അറസ്റ്റ് ചെയ്തതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയായിരുന്നു പിണറായി സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ജാമ്യം കിട്ടിയ ജോര്‍ജിന്റെ ആദ്യ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.