'കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്ന വിജയം': സന്തോഷ് ട്രോഫി ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

'കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്ന വിജയം': സന്തോഷ് ട്രോഫി ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മലപ്പുറം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം.

മത്സരങ്ങള്‍ക്ക് ഒഴുകിയെത്തിയ ജനക്കൂട്ടവും അവര്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി കുറിപ്പില്‍ വ്യക്തമാക്കി. കൂടുതല്‍ മികവോടെ മുന്നോട്ട് പോകാനും വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഈ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.