യുഎഇ: യുഎഇയില്‍ ഇന്ന് 209 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 289 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 14,060 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകള്‍. 154,855 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 209 പേരില്‍ കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 899,242 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 882,880 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്. 156.3 ദശലക്ഷം കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുളളത്.
