ദുബായ്: ഈദ് അവധിദിനം ആഘോഷിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ എത്തിയവർ സാക്ഷിയായത് അവിസ്മരീയ വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക്. ഗ്ലോബല്‍ വില്ലേജിന്റെ 26 മത് സീസണിലെ അവസാന വാരത്തിലെ എല്ലാ രാത്രികളിലും സന്ദർശകർക്ക് വെടിക്കെട്ടൊരുക്കിയിരുന്നു.
വൈകീട്ട് 5 മണിമുതല്‍ പുലർച്ചെ 2 മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശകരെ സ്വീകരിക്കുക. 80 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 26 രാജ്യപവലിയനുകളാണ് ഇത്തവണയുളളത്.
എല്ലാവർക്കും ആസ്വദിക്കാന്‍ കഴിയുന്ന വിനോദങ്ങള്‍, കാർണിവലുകള്‍, കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയെല്ലാം ഇത്തവണയും ഒരുക്കിയിരുന്നു. മെയ് 7 വരെയാണ് ഗ്ലോബല്‍ വില്ലേജിന്റെ 26 മത് സീസണ് പ്രവർത്തിക്കുക.