തിരുവനന്തപുരം: വിദ്വേഷ പ്രസംഗമെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് വഞ്ചിയൂര്‍ കോടതി നല്‍കിയ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങി പോലീസ്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ച് ജില്ല കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് നീക്കം.
നിയമോപദേശം തേടി ആകും നടപടി. സര്‍ക്കാര്‍ വാദം കേള്‍ക്കാതെ ആണ് ജാമ്യം നല്‍കിയത് എന്നതും ഹര്‍ജിയില്‍ ഉന്നയിക്കും. അതേസമയം വിവാദമായ കേസില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് വിവാദംമാകും. പോലീസ് ആവശ്യപ്പെട്ടില്ല എന്ന എപിപിയുടെ വിശദീകരണം പോലീസിന് തിരിച്ചടിയാണ്.