ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രാക്കാർക്ക് ഈദിയ നല്‍കി അധികൃതർ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഹൃദ്യമായ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുളളത്. ഈദുല്‍ ഫിത്തറില്‍ കുടുംബത്തിലെ മുതിർന്നവർ, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരൊക്കെ പരസ്പരം പങ്കുവയ്ക്കുന്ന സമ്മാനമാണ് ഈദിയ.
കുഞ്ഞുസമ്മാനപ്പെട്ടിയില്‍ ഈദ് മുബാറക്ക് എന്നെഴുതിയ സന്ദേശമാണ് ഓരോരുത്തർക്കും നല്‍കിയത്. സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുന്ന യാത്രാക്കാരെയും വീഡിയോയില്‍ കാണാം.
2022 ന്‍റെ ആദ്യപകുതിയില്‍ ഷാർജ വിമാനത്താവളത്തില്‍ 3 ദശലക്ഷം പേരാണ് എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രാക്കാരുടെ എണ്ണത്തില്‍ 119.2 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുളളത്.