കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.എസ് അരുണ്‍കുമാര്‍ സി.പി.എം സ്ഥാനാര്‍ഥി. സി.പി.എം ജില്ലാകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ജില്ലാ സെക്രട്ടറിയുമാണ് അരുണ്‍കുമാര്‍. കാക്കനാട് സെസിലെ തൊഴിലാളി യൂണിയന്‍ നേതാവായ അരുണ്‍കുമാര്‍ കെ റെയിലുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകളിലൂടെ ജനശ്രദ്ധ നേടിയിരുന്നു.
തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെയും മന്ത്രി പി. രാജീവിന്റെയും സാന്നിധ്യത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയിരുന്നു.
ബുധനാഴ് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലകമ്മിറ്റിയിലും ഈ പേര് ചര്‍ച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്.