യുഎഇ: യുഎഇയില്‍ താപനിലയില്‍ ഗണ്യമായ ഉയർച്ചയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 44 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയരും. ശരാശരി താപനില 30 ഡിഗ്രി സെല്‍ഷ്യസിനും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.
പകല്‍ സമയത്ത് ചൂട് കാറ്റും പൊടിയും നിറഞ്ഞ അന്തരീക്ഷമായിരിക്കും. അന്തരീക്ഷ ഈർപ്പം 85 ശതമാനമാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ് വ്യക്തമാക്കുന്നു.