കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയാണ് ഉമ തോമസ് സുകുമാരന്‍ നായരെ കണ്ടത്. എന്‍എസ്എസ് ആസ്ഥാനം പി ടി തോമസിന് ആത്മബന്ധമുള്ള സ്ഥലമാണെന്നും സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും ഉമ തോമസ് പറഞ്ഞു.
പി ടിയും അദ്ദേഹവുമായുള്ള ആത്മബന്ധം വളരെ വലുതാണ്. അതിനാലാണ് അദ്ദേഹത്തെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയത്. സ്ഥാനാര്‍ത്ഥിയാണെന്ന് നിശ്ചയിച്ചതിന്റെ അടുത്ത ദിവസം തന്നെ വരണമെന്ന് കരുതി. പക്ഷെ സമയപ്രശ്‌നങ്ങള്‍ മൂലം സാധിച്ചില്ലെന്നും ഉമ തോമസ് പറഞ്ഞു.
പിതൃതുല്യനായ അദ്ദേഹത്തെ ആദ്യം തന്നെ വന്ന് കാണണമെന്ന് കരുതിയതാണ്. അദ്ദേഹത്തില്‍ നിന്നും അനുഗ്രഹം വാങ്ങിയെന്നും കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നും ഉമ തോമസ് പറഞ്ഞു.