യുഎഇ: യുഎഇയില്‍ ഇന്ന് 198 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 279 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 13793 ആണ് സജീവ കോവിഡ് കേസുകള്‍. 102,626 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 198 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 899835 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 883740 പേരാണ് രോഗമുക്തി നേടിയത്. 2302 പേരാണ് മരിച്ചത്. 156.7 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്.