തിരുവനന്തപുരം: മുട്ടത്തറയിലെ ബൈക്ക് ഷോറൂമിന് തീപിടുത്തം. ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 32 ബൈക്കുകള്‍ കത്തി നശിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനമായ റോയല്‍ ബൈക്ക് റെന്റല്‍ എന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.

തീപിടുത്തത്തിന് കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കത്തിനശിച്ച കടയുടെ സമീപത്ത് മറ്റ് കെട്ടിടങ്ങള്‍ ഇല്ല.
ജനാലകള്‍ തകര്‍ത്താണ് അഗ്നിശമന സേന തീയണച്ചത്. കത്തിനശിച്ചതില്‍ ഏറെയും പുതുതലമുറ ബൈക്കുകളാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.