കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ വീട്ടില്‍ വെച്ച് മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കാവ്യ മാധവന്‍.
ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. പുതുതായി പുറത്തു വന്ന തെളിവുകള്‍, ഓഡിയോ ക്ലിപ്പുകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചുകൊണ്ട് കാവ്യ മാധവനെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നത്.
ഈ മാസം ആറാം തീയതിയാണ് കാവ്യ മാധവന് നോട്ടീസ് ലഭിച്ചത്. എന്നാല്‍ ആലുവ പത്മസരോവരം വീട്ടില്‍ വെച്ച് ചോദ്യം ചെയ്യലിന് തയ്യാറാകണമെന്നാണ് കാവ്യ മാധവന്‍ നോട്ടീസിന് മറുപടി നല്‍കിയത്. ചോദ്യം ചെയ്യലിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് തടസമുള്ളതും അന്വേഷണസംഘം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.