പാലാ: തിടനാട് സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജിന്റെ ജനപക്ഷത്തിന് തകര്‍പ്പന്‍ ജയം. തോമസ് വടകര നയിച്ച ജനകീയ പാനലാണ് വിജയിച്ചത്. കേവലം ഒരു സീറ്റില്‍ മാത്രമാണ് സിപിഎം പാനലിന് ജയിക്കാനായത്.
മതവിദ്വേഷം പരത്തിയെന്ന പേരില്‍ പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിലെ ജയം അദേഹത്തിന്റെ ജനപിന്തുണ വ്യ്കതമാക്കുന്നതാണ്. കാലങ്ങളായി പി.സി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷത്തിനാണ് ബാങ്കിന്റെ ഭരണം. യുഡിഎഫ് മത്സരിക്കാതിരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആയിരുന്നു ജനപക്ഷത്തിന്റെ എതിരാളികള്‍.
മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാശിയേറിയ പോരാട്ടമായിരുന്നു ഇക്കുറി. മന്ത്രിയും എംഎല്‍എയും അടക്കം നേതൃത്വം നല്‍കിയിട്ടും ഭരണം പിടിച്ചെടുക്കാന്‍ സാധിക്കാതിരുന്നത് സിപിഎമ്മിന് തിരിച്ചടിയായി.