ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത നെബ് സരായി ഹോളി ഫാമിലി സീറോ മലബാര്‍ ഇടവകയിലെ നഴ്‌സസ് ഗില്‍ഡിന്റെ അഭിമുഖ്യത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഡല്‍ഹി വൈറ്റ് ക്രോസ് സൊസൈറ്റിയുമായി ചേര്‍ന്ന് ചടങ്ങ് സംഘടിപ്പിച്ചത്.
രക്ത ദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു സ്ത്രീ-പുരുഷ ഭേദമന്യേ അമ്പതിലധികം ഇടവകാംഗങ്ങള്‍ രക്തം ദാനം ചെയ്ത് മാതൃകയായി. പള്ളി വികാരി ഫാ. അഭിലാഷ് കുരിയന്‍ രക്തദാന ക്യാമ്പ് ഉദഘാടനം ചെയ്തു. നഴ്‌സസ് ഗില്‍ഡ് പ്രസിഡന്റ് റാണി രാജേഷ്, സെക്രട്ടറി അനൂപ്, കൈക്കാരന്മാരായ ജോബിച്ചന്‍, അജി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.