കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചാനാക്കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ കാവ്യാ മാധവന്‍ നല്‍കിയ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും.
ക്രൈംബ്രാഞ്ച് എഡിജിപി അടക്കമുളളവരുടെ അനുമതിയോടെയാകും തുടര്‍ നടപടികള്‍. കാവ്യാ മാധവന്റെ മൊഴികളിലെ ചില പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണ സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യക്കും മുന്‍ വൈരാഗ്യമുണ്ടായിരുന്നു എങ്കില്‍ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്.
എന്നാല്‍ തുടരന്വേഷണത്തിന്‍റെ മുന്നോട്ടുളള പോക്കില്‍ കാവ്യയുടെ മൊഴി നിര്‍ണായകമാണെങ്കില്‍ മാത്രം വീണ്ടും ചോദ്യം ചെയ്താല്‍ മതിയെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിലപാട്.
ഒരു മാസം നീണ്ട് നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കാവ്യമാധവനെ ക്രൈംബ്രാഞ്ച് സംഘമെത്തി ചോദ്യം ചെയ്തത്. സാക്ഷിയായത് കൊണ്ട് തന്നെ മൊഴിയെടുക്കാന്‍ വീട്ടില്‍ എത്തണമെന്ന് കാവ്യാമാധവന്‍ അറിയിച്ചിരുന്നു.