യുഎഇ: രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ പൊടിക്കാറ്റ് നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നു. വരും മണിക്കൂറുകളിലും പൊടിക്കാറ്റടിക്കാനുളള സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായേക്കുമെന്നും അറിയിപ്പില്‍ പറയുന്നു.