കൊച്ചി: യുഡിഎഫ് കണ്‍വെന്‍ഷനില്‍ തന്നെ വിളിച്ചില്ലെന്നും അവഗണിച്ച് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. യുഡിഎഫിന്റെ കെ റെയില്‍ വിരുദ്ധ നിലപാട് വികസന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ കെ റെയില്‍ വിരുദ്ധ നിലപാട് വികസന വിരുദ്ധ നിലപാടായാണ് കാണുന്നത്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കണം. രാജ്യത്ത് എക്‌സ്പ്രസ് ഹൈവേ എന്ന ആശയം കൊണ്ടു വന്നത് രാജീവ് ഗാന്ധിയാണ്. അങ്ങനെയെങ്കില്‍ രാജീവ് ഗാന്ധിയുടെ ആശയത്തെ തള്ളിപ്പറയുന്നുണ്ടോ എന്ന് കെ.വി തോമസ് ചോദിച്ചു.
കെ റെയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ വികസനങ്ങളേയും പിന്തുണക്കുന്നു. കെ റെയിലില്‍ പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കപ്പെടണം. ഇടതും വലതുമല്ല, തന്റെ ലൈന്‍ വികസന ലൈനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.