തിരുവനന്തപുരം: തല ലിഫ്ടില്‍ കുടുങ്ങി തിരുവനന്തപുരം സ്വദേശിയ്ക്ക് ദാരുണാന്ത്യം. നേമം സ്വദേശി സതീഷ് കുമാറാണ് മരിച്ചത്. അമ്പലമുക്കിലെ എസ് കെ പി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനാണ് സതീഷ്.
കടയിലേക്കുള്ള സാധനങ്ങളുമായി ലിഫ്ടില്‍ കയറുമ്പോഴായിരുന്നു അപകടം. തല ലിഫ്ടിന്റെ വാതിലില്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി സതീഷിനെ ലിഫ്ടില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു.