തിരുവനന്തപുരം: പി.സി. ജോര്‍ജ് കേസിലെ വീഴ്ചയടക്കമുള്ള സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി വൈകി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ഡിജിപി അനില്‍ കാന്ത്, പൊലീസ് ആസ്ഥാനത്തെ എഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഇന്റലിജന്‍സ് എഡിജിപി എന്നിവരെയാണ് വിളിച്ചുവരുത്തിയത്. ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷങ്ങളില്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്തണം.
പി.സി. ജോര്‍ജ് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി മറ്റന്നാള്‍ വീണ്ടും വിളിച്ചിട്ടുണ്ട്. പിന്നാലെ ഈ മാസം 13 ന് ഡിജിപി അനില്‍ കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.