കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങാനൊരുങ്ങുന്ന കെ.വി തോമസിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. നടപടിയെടുക്കുന്ന കാര്യം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസുകാരനായിരിക്കുകയും സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണ്. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് തന്നെ വിജയിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. അതേസമയം കെ.വി തോമസ് കമ്മ്യൂണിസ്റ്റായിക്കഴിഞ്ഞെന്നും ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരിച്ചു.
തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിനുവേണ്ടി വോട്ട് തേടുമെന്നും താനൊരു കോണ്‍ഗ്രസുകാരന്‍ തന്നെയായിരിക്കുമെന്നും ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെ.വി തോമസ് വ്യക്തമാക്കിയിരുന്നു.