പേരാമ്പ്രയിൽ വിവാഹ വിരുന്നിൽ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; നിരവധി പേർ ആശുപത്രിയിൽ: പരിശോധനയുമായി ആരോഗ്യവകുപ്പ്

പേരാമ്പ്രയിൽ വിവാഹ വിരുന്നിൽ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; നിരവധി പേർ ആശുപത്രിയിൽ: പരിശോധനയുമായി ആരോഗ്യവകുപ്പ്

കോഴിക്കോട്:  പേരാമ്പ്രയിൽ വിവാഹ വിരുന്നിൽ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധിപ്പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

എട്ടാം തീയതിയാണ് വിവാഹം നടന്നത്. വിവാഹ സദ്യ കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരവധിപ്പേരാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് .

50 ഓളം പേര്‍ ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതലും കുട്ടികളാണ്. വെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.