അബുദബി: അബുദബിയിലെ അല്‍ ബത്തീന്‍ വിമാനത്താവളം രണ്ട് മാസത്തേക്ക് അടച്ചു. വലിയ വിമാനങ്ങള്‍ കൂടി ഇറങ്ങുന്നതിനുളള സൗകര്യം ഒരുക്കുന്നതിനായി റണ്‍വേ നവീകരണമാണ് നടത്തുന്നത്. രണ്ട് മാസത്തേക്കാണ് വിമാനത്താവളം അടച്ചിടുന്നത്.
മെയ് 11 ബുധനാഴ്ച മുതല്‍ ജൂലൈ 20 വരെ നീളുന്ന വിപുലീകരണപ്രക്രിയ കഴിഞ്ഞാല്‍ വലിയ വിമാനങ്ങള്‍ അല്‍ ബത്തീന്‍ വിമാനത്താവളത്തിലും ഇറങ്ങും. ഈ രണ്ടുമാസക്കാലം ഹെലികോപ്റ്ററുകള്‍ക്ക് മാത്രമെ വിമാനത്താവളം ഉപയോഗിക്കാന്‍ കഴിയൂ. വിമാനത്താവളത്തിലെ മുഴുവന്‍ സർവ്വീസും ജൂലൈ 21 ന് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.