ചങ്ങനാശേരി: തക്കല രൂപതയുടെ ചാൻസലറായി ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോഷി കുളത്തുങ്കൽ നിയമിതനായി.
കുളത്തൂർ ചെറുപുഷ്പ ഇടവാംഗമായ ജോഷിയച്ചൻ കുളത്തുങ്കൽ പരേതനായ കെ.സി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും ഏഴുമക്കളിൽ ഏറ്റവും ഇളയ പുത്രനാണ്.
2009 ഏപ്രിൽ 18 നു തിരുപ്പട്ടം സ്വീകരിച്ച ഇദ്ദേഹം കാനൻ നിയമത്തിൽ റോമിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ സെന്റ് മേരീസ് മൈനർ സെമിനാരി മുക്കൂട്ടുകല്ലിലെ റെക്ടറായി സേവനം അനുഷ്ഠിക്കുന്നു.
ചങ്ങനാശേരി അതിരൂപതാ പ്രവാസി അപോസ്റ്റലേറ്റ് യു.എസ് റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബിജു തോമസ് സഹോദരനാണ്.