യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

യുഎഇ: യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വർദ്ധനവ്. ഇന്ന് 364 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 13851 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകള്‍. 252 പേർ രോഗമുക്തി നേടിയപ്പോള്‍ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി.

268,888 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 901440 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 885287 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.