കോഴിക്കോട്: സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.എച്ച് സിദ്ദീഖ് അന്തരിച്ചു. കാഞ്ഞങ്ങാട് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍ഗോട്ടേക്ക് ട്രെയിനില്‍ പോകുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയില്‍.
കേരളത്തിലെ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുകളില്‍ പ്രശസ്തനായിരുന്നു വണ്ടിപ്പെരിയാര്‍ സ്വദേശിയായ സിദ്ധിഖ്. നിരവധി അന്താരാഷ്ട്ര, ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍, അത്‌ലറ്റിക് മീറ്റുകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുഷ്താഖ് അവാര്‍ഡ്, ജി.വി രാജ പുരസ്‌കാരം തുടങ്ങി നിരവധി കായിക അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.