യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
ഷെയ്ഖ് മുഹമ്മദിന്റെ ട്വിറ്റർ പോസ്റ്റിങ്ങനെ,
"ദൈവമേ, ഷെയ്ഖ് ഖലീഫ അദ്ദേഹത്തിന്റെ വിശ്വാസം സംരക്ഷിച്ചു, ജനങ്ങളെ സേവിച്ചു,സ്നേഹിച്ചു. ദൈവമേ, അങ്ങ് അദ്ദേഹത്തില്‍ പ്രസാദിക്കണേ. അങ്ങയുടെ കാരുണ്യം അദ്ദേഹത്തിനുണ്ടാകണമേ, അങ്ങയുടെ വിശാലമായ പൂന്തോട്ടത്തില്‍ അദ്ദേഹത്തിനുമിടം നല്‍കണേ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും അദ്ദേഹത്തെ സ്നേഹിച്ചവർക്കും ക്ഷമ നല്കണമേ". ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.