ഷെയ്ഖ് ഖലീഫ അന്തരിച്ചു, രാജ്യത്ത് 40 ദിവസത്തെ ദുഖാചരണം

ഷെയ്ഖ് ഖലീഫ അന്തരിച്ചു, രാജ്യത്ത് 40  ദിവസത്തെ ദുഖാചരണം

യുഎഇ: രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ വിയോഗത്തില്‍ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. വിവിധ സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുളള പതാകകള്‍ പകുതി താഴ്ത്തികെട്ടും. സ്വകാര്യമേഖലയിലും ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണമാണ് പ്രഖ്യാപിച്ചിട്ടുളളത്. സർക്കാർ കേന്ദ്രങ്ങളും മന്ത്രാലയങ്ങളും ഉള്‍പ്പടെയുളള സ്ഥാപനങ്ങളൊന്നും തന്നെ മൂന്ന് ദിവസം പ്രവർത്തിക്കില്ല.ചൊവ്വാഴ്ച സ്ഥാപനങ്ങള്‍ വീണ്ടും പ്രവർത്തനം തുടങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.