ദുബായ്: യുഎഇയില്‍ ഇന്ന് 352 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 288 പേർ രോഗമുക്തി നേടി. 220,124 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 352 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 14,034 ആണ് സജീവ കോവിഡ് കേസുകള്‍. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
158.6 ദശലക്ഷം കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്. യുഎഇയില്‍ ഇതുവരെ 902,161 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 885,825 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.