ഷാർജയില്‍ 3 ദിവസം പാർക്കിംഗ് സൗജന്യം

ഷാർജയില്‍ 3 ദിവസം പാർക്കിംഗ് സൗജന്യം

ഷാർജ: ഷാർജയില്‍ മൂന്ന് ദിവസം പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. മെയ് 14 മുതല്‍ 16 വരെയാണ് പാർക്കിംഗ്  സൗജന്യ മാക്കിയിട്ടുളളത്. മെയ് 17 മുതല്‍ വീണ്ടും പാർക്കിംഗ് ഫീസ് ഈടാക്കിത്തുടങ്ങും. വെള്ളിയാഴ്‌ചയും ഔദ്യോഗിക അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്‌ചയിലുടനീളം ഫീസ് ഈടാക്കുന്ന പാർക്കിംഗ് സോണുകള്‍ക്ക് ഇത് ബാധകമല്ല.

https://www.instagram.com/p/CdiSolqsF3O/?igshid=YmMyMTA2M2Y=

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് ഔദ്യോഗിക ദുഖാചരണം നടക്കുകയാണ്.ഇതിന്‍റെ ഭാഗമായി മൂന്ന് ദിവസം ഫെഡറൽ, ലോക്കൽ മന്ത്രാലയങ്ങളും സ്വകാര്യ മേഖലയും പ്രവർത്തിക്കുന്നില്ല. ഇതോടനുബന്ധിച്ചാണ് പാർക്കിംഗ് ഫീസും സൗജന്യമാക്കിയിട്ടുളളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.