കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് അന്തരിച്ചു. 81 വയസായിരുന്നു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി.എസ് അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സര്‍വീസ് ഭരണഘടന കേസുകളില്‍ പ്രാവീണ്യം തെളിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സി.പി സുധാകര പ്രസാദ്. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4.30 ന് കൊച്ചിയില്‍ നടക്കും.