തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഹാര്‍ബര്‍ വഴി മത്സ്യ ബന്ധനത്തിന് പോയ മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അന്‍വര്‍ എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പോയത്.
കാണാതായവര്‍ക്കായി കടലില്‍ തിരച്ചില്‍ തുടരുകയാണ്. ഇതിനിടയില്‍ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഇവര്‍ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.