അബുദാബി: സൗജന്യ വിഡിയോ, ഓഡിയോ കോളും ചാറ്റും ചെയ്യാൻ സാധിക്കുന്ന തവാസൽ സൂപ്പർ ആപ് അബുദാബിയിൽ പുറത്തിറക്കി. ഒരേസമയം ഒന്നിലേറെ ആളുകളുമായി ചാറ്റ് ചെയ്യാൻ സാധിക്കുന്ന മൾട്ടിപർപ്പസ് മെസഞ്ചർ സൗകര്യവുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 7 മിനി ആപ്ലിക്കേഷനുകളാണ് മറ്റൊരു പ്രത്യേകത.
ദൃശ്യങ്ങളും ശബ്ദസന്ദേശവും ചിത്രങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ സുരക്ഷിതമായി എത്തിക്കാനും ആശയവിനിമയത്തിനും സാധ്യമാകുംവിധമാണ് ആപ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന ഫയൽ സൈസുള്ളവയും വേഗത്തിൽ കൈമാറാം.ആയിരംപേരെ ഉൾപ്പെടുത്തി ഗ്രൂപ്പുണ്ടാക്കാനും സാധിക്കും.
ഉപഭോക്താക്കളുടെ പ്രൊഫൈൽ ക്യുആർ കോഡാക്കിയാണ് സൂക്ഷിക്കുക. മലയാളം ഉൾപ്പെടെ ഏതു ഭാഷയിലേക്കും സന്ദേശങ്ങൾ വിവർത്തനം ചെയ്യാനും സംവിധാനമുണ്ട്. പാസ്വേർഡ് സെറ്റ് ചെയ്ത് അക്കൗണ്ട് സ്വയം സുരക്ഷിതമാക്കാം. സിഎൻഎൻ, ബിബിസി തുടങ്ങി ജനപ്രിയ ചാനലുകളിലെ ഏറ്റവും പുതിയ വാർത്തകൾ സുഹൃത്തുക്കളുമായി പങ്കിടാനും കഴിയും. ഗൾഫിൽനിന്ന് ഇറങ്ങുന്ന പ്രമുഖ പത്രങ്ങളെയും ഇതിന്റെ ഭാഗമാക്കാനും പദ്ധതിയുണ്ട്.
സ്പോർട്സ് മിനി ആപ്പിൽ ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി കായിക ഇനങ്ങൾ കാണാനും വരിക്കാരാകാനും സംവിധാനമുണ്ട്. പ്രമുഖ കളികളുടെ ആവേശകരമായ ദൃശ്യങ്ങളും ഇതിലൂടെ ലഭിക്കും. വിവിധ സേവനങ്ങൾക്കുമുള്ള പണമടയ്ക്കൽ, ലോകത്ത് എവിടെയുമുള്ള ബന്ധുക്കൾക്ക് പണമയയ്ക്കൽ തുടങ്ങി സാമ്പത്തിക ഇടപാടുകൾക്കായി ഫിനാൻഷ്യൽ സർവീസ് മിനി ആപ്പുമുണ്ട്.
ബുക്കിങ് മിനി ആപ്പിൽ വിവിധ റസ്റ്ററന്റുകളിൽ സീറ്റോ ഭക്ഷണമോ ബുക്ക് ചെയ്യുന്നത് മുതൽ വെയിറ്റർക്ക് ടിപ്പ് നൽകാനുള്ള സൗകര്യംവരെ ആപ്പിലുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ട സേവങ്ങളെല്ലാം ലഭ്യമാകുന്ന രീതിയിലാണ് ആപ് ഒരുക്കിയിരിക്കുന്നത്. ആപ്സ്റ്റോർ, പ്ലേസ്റ്റോർ എന്നിവയിൽനിന്ന് തവാസൽ സൂപ്പർ ആപ് ഡൗൺലോഡ് ചെയ്യാം
താഴെ പറയുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം
ഐഫോൺ ഉപഭോക്താക്കൾക്ക് - https://apps.apple.com/us/app/tawasal-superapp/id1507761438
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് - https://play.google.com/store/apps/detailsid=com.tawasul.messenger