തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. കെ റെയില്‍, അക്രമ രാഷ്ട്രീയം തുടങ്ങിയവയാകും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതും വലതും ട്വന്റി ട്വന്റിയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു പാര്‍ട്ടിയോടും മാനസികമായി അടുപ്പമില്ല. ട്വന്റി ട്വന്റി- ആപ്പ് ജനക്ഷേമ സഖ്യം മറ്റ് മുന്നണികള്‍ക്ക് ബദലാകുമെന്ന് സാബു ജേക്കബ് പറഞ്ഞു. ജനക്ഷേമ സഖ്യത്തിന് വ്യക്തമായ നയവും നിലപാടും ഉണ്ടാകും.
അതേസമയം അധികാര തര്‍ക്കമുണ്ടാകില്ലെന്ന് പറഞ്ഞ അദ്ദേഹം ആര് വലുത്, ആര് ചെറുത് എന്ന് ജനക്ഷേമ സഖ്യത്തില്‍ മത്സരമില്ലെന്നും കൂട്ടിച്ചേര്‍ത്തു.