തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം ഇന്ന് തുടങ്ങും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനം ഇന്ന് തുടങ്ങും

തൃക്കാക്കര: തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനത്തിന് ഇന്ന് തുടക്കമാകും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്ക് എത്തുകയാണ്.
ഇതോടെ, ഓരോരുത്തരെയും നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

ഇടതു മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് പുറമേ, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ നേരിട്ടാണ് വിലയിരുത്തുന്നത്. ഇടത് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ വാഹന പ്രചാരണം ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഉദഘാടനം ചെയ്യും.

ചിന്തന്‍ ശിബിരം കഴിഞ്ഞ് നേതാക്കള്‍ മടങ്ങി എത്തുന്നതോടെ കോണ്‍ഗ്രസ് ക്യാബും കൂടുതല്‍ സജീവമാകും.

സംസ്ഥാന നേതാക്കള്‍ എല്ലാം ഇനി തൃക്കാക്കരയില്‍ കേന്ദ്രീകരിക്കും. ഉമ തോമസിന്റെ ഇന്നത്തെ പ്രചാരണം കെ സുധാകരനാണ് ഉദഘാടനം ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.