യുഎഇയില്‍ ഇന്ന് 319 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 319 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ ഇന്ന് 319 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 344 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.159.1 ദശലക്ഷം കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്. 

124,534 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 319 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 902803 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 886472 പേരാണ് രോഗമുക്തി നേടിയത്. 2302 പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.