പാലക്കാട്: എക്സൈസ് ഡിവിഷണല്‍ ഓഫീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വിജിലന്‍സ് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി.
കൈക്കൂലിയായി കിട്ടിയ 10,23,600 രൂപയാണ് നൂറുദ്ദീന്‍ എന്ന ഉദ്യോഗസ്ഥനില്‍ നിന്ന് പിടികൂടിയത്.
കള്ളുഷാപ്പ് ലൈസന്‍സികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് പണമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ വിജിലന്‍സ് ഡിവൈഎസ്‍പി ഗംഗാധരന്‍ പറഞ്ഞു. കാടാംകോട് ജംഗ്ഷനില്‍ നിന്നാണ് വാഹനത്തില്‍ നിന്ന് പണം പിടികൂടിയത്.
ചിറ്റൂരിലെ വിവിധ എക്സൈസ് ഓഫീസുകളിലേക്ക് കൊണ്ട്പോകുകയായിരുന്നു പണമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡിവിഷണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരെ രാവിലെ മുതല്‍ നിരീക്ഷിച്ച് വരികയായിരുന്നു വിജിലന്‍സ്.