മികച്ച കുറ്റാന്വേഷകനായ റെജി എം കുന്നിപ്പറമ്പൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയി ചുമതലയേറ്റു

മികച്ച കുറ്റാന്വേഷകനായ റെജി എം കുന്നിപ്പറമ്പൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയി ചുമതലയേറ്റു

മലപ്പുറം : ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച റെജി എം കുന്നിപ്പറമ്പൻ മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആയി ചുമതലയേറ്റു. കേരളാ പൊലീസിലും സിബിഐയിലും പ്രവർത്തിച്ചിട്ടുള്ള റജി എം കുന്നിപറമ്പൻ മികച്ച കുറ്റാന്വേഷകനായി പേരെടുത്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ്.

കോട്ടയം വിജിലൻസ് യൂണിറ്റിൽ പോലീസ് ഇൻസ്പെക്ടർ ആയിരിക്കെയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയായ കുന്നിപ്പറമ്പൻ പത്ര പ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മംഗളം, ദീപിക, ജീവൻ ടി.വി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ പത്രാധിപ സമിതിയിൽ സബ് എഡിറ്ററായിരുന്നു.

കാസർഗോഡ് പെർളയിലെ ജബ്ബാർ വധക്കേസ് തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ചെമ്പരിക്ക ഖാസിയുടെ മരണത്തെപ്പറ്റി അന്വേഷിച്ച സി.ബി.ഐ സംഘത്തിലും അംഗമായിരുന്നു. കോട്ടയം വിജിലൻസിൽ ജോലി ചെയ്യവേ നിരവധി ട്രാപ്പ് കേസുകൾ പിടികൂടുന്നതിന് മുഖ്യ പങ്ക് വഹിക്കുകയും മിന്നൽ പരിശോധനകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. ഗുഡ് സർവീസ് എൻട്രികളും പ്രശംസാ പത്രങ്ങളുമടക്കം നൂറിലേറെ റിവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.